കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി നേടാൻ സുവർണാവസരം; 243 ഒഴിവുകള്‍; ഏപ്രില്‍ 24 വരെ അപേക്ഷിക്കാം

Spread the love

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി)യില്‍ ജോലി നേടാന്‍ അവസരം. സയന്റിസ്റ്റ് ബി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ 24 വരെ നല്‍കാം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി)ല്‍ സയന്റിസ്റ്റ് ബി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 243. ഗ്രൂപ്പ് എ (എസ്ആന്‍ഡ്ടി) ഗസറ്റ് തസ്തികയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി 168

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍

ഡേറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 50

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 56100 രൂപമുതല്‍ 177500 രൂപവരെ ശമ്പളമായി

പ്രായപരിധി

30 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 31.03.2026 അടിസ്ഥാനമാക്കി കണക്കാക്കും.

ഒബിസി എന്‍സിഎല്‍, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തില്‍ ബിഇ/ ബിടെക്/ എംഎസ്.സി/ എം.സി.എ/ എംഎ/ എംടെക്/ എംഫില്‍ ബിരുദം വേണം.

പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം ആവശ്യമില്ല.

തിരഞ്ഞെടുപ്പ്

ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. ശേഷം അഭിമുഖം, അക്കാദമിക് മെറിറ്റ് മുതലായ മാര്‍ക്കുകള്‍ പരിഗണിച്ച് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം.

അപേക്ഷ ഫീസ്

800 രൂപ ഓണ്‍ലൈനായി അടയ്ക്കണം. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സയന്റിസ്റ്റ് ബി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബസൈറ്റിലുണ്ട്.

വെബ്‌സൈറ്റ്: https://recruitment.nic.in/