
കുപ്രസിദ്ധ അന്തർ ജില്ല മോഷ്ടാവിന് രണ്ട് വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി; മോഷണം നടത്തി മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം; പ്രതിയെ പിടികൂടി കൃത്യമായ തെളിവുകളോടുകൂടി ആറ് മാസത്തിനകം ശിക്ഷ വാങ്ങി കൊടുക്കാനായത് കട്ടപ്പന പൊലീസിന് വൻ നേട്ടമായി
സ്വന്തം ലേഖിക
കട്ടപ്പന: കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഫിസ് റും വാതിൽ തകർത്ത് കയറി പണം അപഹരിച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.
ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ നാരായണൻ മകൻ ചുഴലി മഹേഷ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മഹേഷിനെ ആണ് കട്ടപ്പന ജെ എഫ് എം കോടതി ശിക്ഷിച്ചത്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സ്കൂളുകൾ തകർത്ത് കയറി ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും പണവും അപഹരിക്കുകയും കോതമംഗലത്ത് എസ് എൻ ഡി പി മന്ദിരം അടിച്ചു തകർക്കുകയും നിരവധി സ്ഥലങ്ങളിൽ ചുഴലി അഭിനയിച്ച് വീണ് പണപ്പിരിച്ച് നടത്തി കമ്പളിപ്പിച്ച് മുങ്ങുകയും ചെയ്യുന്നതുൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതിയാണ് മഹേഷ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തമായി വീടോ, മേൽവിലാസമേ ഇല്ലതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവകാരനായതിനാൽ കുറ്റകൃത്യം നടത്തി മുങ്ങിയാൽ ഇയാളെ പിടികൂടുക വളരെ ശ്രമകരമായ കാര്യമാണെന്നും പൊലീസ് പറയുന്നു.
2021 ഡിസംബർ 14 ന് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടന്ന വിവരം അറിഞ്ഞ് മണിക്കുറുകൾക്കുള്ളിൽ
വളരെ ശാസ്ത്രീയവും ആസൂത്രിതമായ നീക്കത്തിലുടെ മോഷണമുതലുകൾ ഉൾപ്പെടെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത് അന്ന് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പ്രതിയെ കോടതി ശിക്ഷിച്ചത് പൊലീസിന് വളരെ അഭിമാനകരമായ നേട്ടമാണ്.