video
play-sharp-fill
കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിൽ പട്ടാപ്പകൽ വൻ മോഷണം; തടിജനൽ അറുത്തു മാറ്റ് അകത്തു കടന്ന മോഷ്ടാവ് ഇരുപത് പവനും ഇരുപതിനായിരം രൂപയും കവർന്നു

കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിൽ പട്ടാപ്പകൽ വൻ മോഷണം; തടിജനൽ അറുത്തു മാറ്റ് അകത്തു കടന്ന മോഷ്ടാവ് ഇരുപത് പവനും ഇരുപതിനായിരം രൂപയും കവർന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: പട്ടാപ്പകൽ കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിൽ വൻ മോഷണം. തടിജനലിന്റെ കമ്പ് അറുത്തുമാറ്റിയ ശേഷം ഉള്ളിൽ കയറിയ മോഷ്ടാവ് 20 പവൻ സ്വർണാഭരണവും, ഇരുപതിനയിരം രൂപയും വീ്ട്ടിൽ നിന്നും കവർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിലായിരുന്നു വീടിന്റെ ജനൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് സ്വർണവും പണവും കവർന്നത്.

കുമാരനല്ലൂർ ശാന്തിഭവനിൽ കോട്ടയം നഗരസഭയിലെ കുമാരനല്ലൂർ ടൗൺ വാർഡ് കൗൺസിലർ അഡ്വ.ജി.ജയകുമാറിന്റെ വീ്ട്ടിലാണ് വൻ മോഷണം നടന്നത്. രാവിലെ പത്തുമണിയോടെയാണ് കുമാരനല്ലൂർ ദേവീവിലാസം സ്‌കൂളിലെ അദ്ധ്യാപികയായ ജയകുമാറിന്റെ ഭാര്യ ജോലിയ്ക്കു പോയത്. അൽപ സമയത്തിനു ശേഷം ജയകുമാറും ജോലിയ്ക്കായി പുറത്തേയ്ക്കിറങ്ങി. ഏറ്റുമാനൂർ ബാറിലെ അഭിഭാഷകനാണ് ജയകുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് നാലരയോടെ ഭാര്യ ജോലിയ്ക്കു ശേഷം വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് ഇവർ വിവരം ജയകുമാറിനെ അറിയിച്ചു. തുടർന്ന് ജയകുമാർ ഗാന്ധിനഗർ പൊലീസി്ൽ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അടയ്ക്കാതെ ഇട്ടിരുന്ന ഒരു ജനലിന്റെ പാളി തുറന്ന്, തടിയിൽ തീർത്ത അഴി മുറിച്ചു മാറ്റിയാണ് മോഷ്ടാവ് മുറിയ്ക്കുള്ളിൽ കടന്നതെന്ന് കണ്ടെത്തിയത്.

ബന്ധുവിന്റെ വിവാഹത്തിനു പോകുന്നതിനായി ദിവസങ്ങൾക്കു മുൻപാണ് ഈ ആഭരണങ്ങൾ ബാങ്ക് ലോക്കറിൽ നിന്നും എടുത്തത്. അലമാരിയ്ക്കുള്ളിൽ ആഭരണവും പണവും ഇരുന്നത്. ഇത് മാത്രമാണ് പ്രതി കവർന്നത്. വീടിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും മറ്റൊന്നും എടുത്തിട്ടില്ല. വഴിയരുകിൽ സമീപത്തു നിരവധി വീടുകളുള്ള സ്ഥലത്താണു മോഷണം നടന്നിരിക്കുന്നത്. സ്ഥലം പരിചയമുള്ള സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസ്, എസ.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.