നിര്‍മ്മാണ തൊഴിലാളികളുടെ പണവും മൊബൈലും മറ്റ് വസ്തുക്കളും സ്ഥിരമായി മോഷ്ടിക്കുക; ബൈക്കിൽ കറങ്ങിനടന്ന് പല സ്ഥലങ്ങളിൽ നിന്നും കവര്‍ച്ച നടത്തുക; പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വട്ടംകറക്കിയ പകല്‍ മോഷ്ടാവ് ഒടുവില്‍ പൊലീസ് പിടിയിൽ
തെന്മല : പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വട്ടംകറക്കിയ പകല്‍ മോഷ്ടാവ് ഒടുവില്‍ തെന്മല പോലീസിന്റെ പിടിയില്‍. ചിതറ കൊല്ലായില്‍ സ്വദേശി അയൂബാ(42) ണ് പിടിയിലായത്. ജില്ലയുടെ വിവിധ മേഖലകളില്‍ നിര്‍മ്മാണ തൊഴിലാളികളുടെ പണവും മൊബൈലും മറ്റ് വസ്തുക്കളും സ്ഥിരമായി കവരുന്ന ഇയാളെ തെന്മല പോലീസിലെ രഹസ്യ വിഭാഗം പിന്തുടര്ന്ന് വലയിലാക്കുകയായിരുന്നു.
കടയ്ക്കല്‍, പാലോട്, തെന്മല പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ ബൈക്കില്‍ ഹെല്‍മറ്റും മാസ്ക്കും ധരിച്ചെത്തുന്ന അയൂബ് ഇവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ മോഷ്ടിക്കും.
ഇയാളുടെ മോഷണം പലതവണ സിസിടിവിയില്‍ പതിഞ്ഞെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചില വ്യാപാര സ്ഥാപനങ്ങളിലും ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. തെന്മല ഉറുകുന്നില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയ ഇയാളെ പോലീസ് പിടികൂടുമ്പോള്‍ തൊഴിലാളികളില്‍ നിന്നും മോഷ്ട്ടിച്ച 4000 രൂപയും ബാഗും ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കില്‍ കറങ്ങി നടന്നു പലയിടങ്ങളിലായി കവര്‍ച്ച നടത്തുന്നതുകൊണ്ട് തന്നെ ഇയാളെ കണ്ടെത്താനും പ്രയാസമായിരുന്നു. ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഇയാള്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ടെന്നും തെന്മല എസ്എച്ച് ഒ ശ്യാം പറഞ്ഞു.