Spread the love

കോട്ടയം: ഓണം ഇങ്ങെത്താറായി, ഓണം ആഘോഷിക്കാനായി വീടുകൾ പൂട്ടി ബന്ധുവീടുകളിലേക്കോ യാത്രയ്ക്കോ പോകുന്നവർ സൂക്ഷിക്കുക, കാരണം ഇതെല്ലാം വീക്ഷിച്ചുകൊണ്ട് മോഷ്ടാക്കൾ പതിയിരിപ്പുണ്ട്.

video
play-sharp-fill

അടഞ്ഞുകിടക്കുന്ന വീടുകളാണ് കള്ളന്മാർ പ്രധാനമായും ലക്ഷ്യമിടുന്നത്. കോട്ടമുറി ഭാഗത്ത് പൂട്ടിക്കിടന്ന അനുഗ്രഹ വീട്ടില്‍ രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ കഴിഞ്ഞദിവസം മോഷണ ശ്രമം നടന്നു. വീടിന്‍റെ പൂട്ടിന്‍റെ ഭാഗം തീയിട്ട് നശിപ്പിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനുള്ളിലെ കാമറകള്‍ തകര്‍ത്ത നിലയിലാണ്.

മുഖംമൂടി ധരിച്ചയാളുടെ ദൃശ്യം വീടിനു പുറത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം കഴിഞ്ഞദിവസം പുലർച്ചെയാകാനാണ് സാധ്യത. സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. വീട്ടുകാര്‍ നാളുകളായി രാജസ്ഥാനിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ ഇവരുടെ ബന്ധു വീട്ടിലെത്തി നോക്കുമ്പോഴാണ് വാതിലിന്‍റെ പൂട്ടിന്‍റെ ഭാഗം തീയിട്ട് തകര്‍ത്തത് കണ്ടത്. തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചു.