
ഓസ്ട്രേലിയയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ഈരാറ്റുപേട്ട തീക്കോയി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
പെർത്ത് : ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം തീക്കോയി സ്വദേശിയായ യുവാവ് മരിച്ചു.
തീക്കോയി പനയ്ക്കക്കുഴിയില്‍ റോയല്‍ തോമസിന്‍റെ മകന്‍ ആഷില്‍(24) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബല്‍ 22ന് രാത്രിയില്‍ ആഷിലിന്‍റെ വീടിനു സമീപത്തായാണ് അപകടമുണ്ടായത്. ഉടന്‍തന്നെ ആഷിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോയല്‍ പെര്‍ത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളാണ്. അമ്മ ഷിബ സ്റ്റീഫന്‍ അങ്കമാലി പുതംകുറ്റി പടയാട്ടിയില്‍ കുടുംബാംഗം. സഹോദരന്‍: ഐന്‍സ് റോയല്‍.
അപകടസമയത്ത് മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലെത്തിയിരുന്നു. ആഷില്‍ പെര്‍ത്തിലെ ഫ്ളൈയിംഗ് ക്ലബില്‍ പരിശീലനം പൂര്‍ത്തിയാക്കി പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു.
മൃതദേഹം ബുധനാഴ്ച പെര്‍ത്ത് സെന്‍റ് ജോസഫ് സീറോമലബാര്‍ പള്ളിയില്‍ 10.30 മുതല്‍ 11 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം 2.15ന് പാല്‍മിറയിലെ ഫ്രീമാന്‍റില്‍ സെമിത്തേരിയില്‍ നടക്കും.