
42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നല്‍കൂ എന്ന സത്യവാങ്മൂലം ലംഘിച്ചു ; വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല; നിലപാട് കടുപ്പിച്ച് തിയറ്റര്‍ ഉടമകള്‍
കൊച്ചി: ഫെബ്രുവരി 22 മുതല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിര്‍മാതാക്കളുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
തിയറ്റര്‍ റിലീസ് ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിര്‍മാതാക്കള്‍ ഒടിടിക്കു നല്‍കുന്നു. 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നല്‍കൂ എന്ന സത്യവാങ്മൂലം ലംഘിച്ചു എന്നതാണ് തിയറ്റര്‍ ഉടമകളുടെ പ്രധാന പരാതികള്‍. ബുധനാഴ്ചയ്ക്കകം വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ മലയാള ചിത്രങ്ങള്‍ റിലീസ് നിര്‍ത്തിവയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം.
Third Eye News Live
0