video
play-sharp-fill

സോളമന്റെ തേനീച്ചകള്‍ ട്രെയിലർ പുറത്തുവിട്ടു

സോളമന്റെ തേനീച്ചകള്‍ ട്രെയിലർ പുറത്തുവിട്ടു

Spread the love

ലാൽ ജോസ് സംവിധാനം ചെയ്യുന്ന സോളമന്റെ തേനീച്ചകള്‍ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഓഗസ്റ്റ് 18 ന് ചിത്രം തിയറ്ററുകളിലെത്തും. ജോജു ജോർജ്, ജോണി ആന്‍റണി, ദർശന സുദർശൻ, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്‍റണി അക്കര, ഷാജു ശ്രീധർ, ബിനു പപ്പു, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശിവാജി ഗുരുവായൂർ, സുനിൽ സുഖദ, വി.കെ ബൈജു, ശിവ പാർവതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മാരിമയം, ബാലേട്ടൻ തൃശ്ശൂർ ശരൺജിത്ത്, ഷാനി ഷൈനി വിജയൻ, ഫെവിൻ പോൾസൺ, ജിഷ രജിത്, രാഹുൽ രാജ്, ജയറാം രാമകൃഷ്ണൻ, ജോജോ, ശിവരഞ്ജിനി, മെജോ, അദിതി, വൈഗ, ആലീസ്, മേരി, ബിനു രാജൻ, രാജേഷ്, റോബർട്ട് ആലുവ, അഭിലാഷ്, അഷ്റഫ് ഹംസ തുടങ്ങിയവരും അഭിനയിക്കുന്നു.

എൽ.ജെ. അജ്മൽ സാബുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. തിരക്കഥ – പി.ജി.പ്രഗീഷ്, സംഗീതം, ബിജിഎം – വിദ്യാസാഗർ, ബാനർ – എൽജെ ഫിലിംസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡോ. ഇക്ബാൽ കുറ്റിപ്പുറം, മോഹനൻ നമ്പ്യാർ. ഗാനരചന – വിനായക് ശശികുമാർ & വയലാർ ശരത്ചന്ദ്ര വർമ്മ, എഡിറ്റർ – രഞ്ജൻ എബ്രഹാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group