play-sharp-fill
ഇനി പൊലീസ് റോഡുകളിലെ കുഴിയെണ്ണും;  സംസ്ഥാനത്തെ റോഡുകളിലെ  അപകടകരമായ കുഴികളുടെ എണ്ണമെടുക്കാന്‍ എസ്എച്ച്ഒമാർക്ക് നിര്‍ദ്ദേശം

ഇനി പൊലീസ് റോഡുകളിലെ കുഴിയെണ്ണും; സംസ്ഥാനത്തെ റോഡുകളിലെ അപകടകരമായ കുഴികളുടെ എണ്ണമെടുക്കാന്‍ എസ്എച്ച്ഒമാർക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. അപകടകരമായ കുഴികളുടെ എണ്ണമെടുക്കാനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാൻ എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി.

റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെയാണ് നീക്കം. വിഷയത്തില്‍ ഹൈക്കോടതിയടക്കം ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.

ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുതെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.