play-sharp-fill
കോട്ടയം വെളിയന്നൂരിന് സമീപം പുതുവേലിയിൽ കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി ;  കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ആൻമരിയയാണ് മരിച്ചത്

കോട്ടയം വെളിയന്നൂരിന് സമീപം പുതുവേലിയിൽ കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി ;  കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ആൻമരിയയാണ് മരിച്ചത്

പുതുവേലി : കോട്ടയം വെളിയന്നൂർ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരമല ആരാധന മഠത്തിൽ ധ്യാനത്തിനായി എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കന്യാസ്ത്രീ ആൻമരിയ(51) യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ എട്ടാം തീയതിയാണ് സിസ്റ്റർ ആൻമരിയ ധ്യാനത്തിനായി ആശ്രമത്തിൽ എത്തിയത്, രാമപുരം എസ്എച്ച് ഒ, പാലാ ഡിവൈഎസ്പി, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് : കപ്പലുമാക്കിൽ വീട്ടിൽ പരേതനായ മാത്യു. മാതാവ് : മേരി ഇലഞ്ഞി മണ്ണികുറ്റി കുടുംബാംഗം. സഹോദരങ്ങൾ: ലിജോ, കവിത,മായ.