video
play-sharp-fill

ചെ​​​ന്നൈയിലെ ഫെഡ് ബാങ്കിൽ ജീവനക്കാരെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവം ; മുഖ്യപ്രതി പിടിയിൽ

ചെ​​​ന്നൈയിലെ ഫെഡ് ബാങ്കിൽ ജീവനക്കാരെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവം ; മുഖ്യപ്രതി പിടിയിൽ

Spread the love

ചെ​ന്നൈ : ചെ​​ന്നൈയിൽ ബാങ്ക് ജീവനക്കാരെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അ‌റസ്റ്റിൽ. ചെ​​ന്നൈയിലെ ഫെഡ് ബാങ്കിലാണ് സംഭവം നടന്നത്. ഫെഡ് ബാങ്കിലെ ജീവനക്കാരൻ മുരുകനാണ് പിടിയിലായത്.

കവർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് 18 കിലോ സ്വർണം കണ്ടെത്തി. കഴിഞ്ഞ ദിവസം ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്കിന്റെ അരുമ്പാക്കം ശാഖയിൽ ശനിയാഴ്ച പട്ടാപ്പകലാണ് കവർച്ച നടന്നത്.

സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നൽകി മയക്കി കിടത്തി ജീവനക്കാരെ കെട്ടിയിട്ടതിന് ശേഷമായിരുന്നു കവർച്ച. സായുധരായ കവർച്ചക്കാർ ബാങ്കിൽ അതിക്രമിച്ച് കയറി സ്വർണവും കോടിക്കണക്കിന് രൂപയുടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതായാണ് റിപ്പോർട്ടുകൾ. കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group