
പൊറോട്ട തൊണ്ടയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു
സ്വന്തം ലേഖിക
ഓച്ചിറ: പൊറോട്ട തൊണ്ടയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു.
ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ അയല്‍വീട്ടില്‍വെച്ച് സുഹൃത്തുക്കളുമൊത്ത് പൊറോട്ട കഴിക്കുന്നതിനിടെയാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസനാളത്തില്‍ പൊറോട്ട കുടുങ്ങിയതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബുധനാഴ്ച ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ബോട്ടില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളിയാണ്.
സംസ്‌കാരം രാത്രിയോടെ വീട്ടുവളപ്പില്‍ നടത്തി. ഓച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസടുത്തിട്ടുണ്ട്.
ഭാര്യ: ശ്രീലത. മക്കള്‍:ഹരിത,ഹരിജിത്ത്.
Third Eye News Live
0