തൃശൂർ പൂരം: നിലപാടിൽ ഉറച്ച് സർക്കാർ: ദേവസ്വം ബോർഡിന്റെ എല്ലാ ആനകളെയും പൂരത്തിന് എഴുന്നെള്ളിക്കും; മുഴുവൻ ആനകളെയും പൂരത്തിന് വിട്ടു നൽകുമെന്നും ഗുരുവായൂർ ദേവസ്വം; ആന ഉടമകളെ പൂട്ടാൻ തന്ത്രവുമായി പിണറായി വിജയൻ
തേർഡ് ഐ ബ്യൂറോ
കൊച്ചി: തൃശൂർ പൂരം മുടക്കി സർക്കാരിനെ പ്രതിസന്ധിയിക്കാമെന്ന ആന ഉടമകളുടെ നീക്കത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി സംസ്ഥാന സർക്കാർ. ആന ഉടമകൾ രാഷ്ട്രീയം കളിക്കുകയാണെന്നു പ്രഖ്യാപിച്ച വനം മന്ത്രി കെ.രാജു ആഞ്ഞടിച്ചതോടെ സർക്കാർ ആന ഉടമകളെ ഒതുക്കി യുദ്ധ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ എല്ലാ ആനകളെയും തൃശൂരിൽ എത്തിച്ച്, പ്രൈവറ്റ് ആനകളെ പൂർണമായും ഒഴിവാക്കി തൃശൂർ പൂരം നടത്താനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഇതിനിടെ ഗുരുവായൂർ ദേവസ്വം തങ്ങളുടെ ഉടമസ്ഥതതയിലുള്ള എല്ലാ ആനകളെയും തൃശൂർ പൂരത്തിന് വിട്ടു നൽകാമെന്ന് പ്രഖ്യാപിച്ച് രംഗത്ത് എത്തി. ഇതോടെ തൃശൂർ പൂരത്തിന്റെ പേരിൽ ആന ഉടമകൾ നടത്തുന്ന കച്ചവടം തടയാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രം തന്നെയാണ് ഇപ്പോൾ തൃശൂരിൽ നടക്കുന്നതെന്ന് വ്യ്കതമാകുകയാണ്.
രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഏതു സമയത്തും അക്രമാസക്തനാകാൻ സാധ്യതയുള്ള തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന കൊമ്പനെ ഉത്സവത്തിൽ നിന്ന് വിലക്കിയതോടെയാണ് തൃശൂർ പൂരത്തെ പ്രതിസന്ധിയിലാക്കുന്ന നീക്കം ആന ഉടമകൾ ആരംഭിച്ചത്. പല തവണ ആന ഉടമകളുമായി മന്ത്രിതല ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. ഒടുവിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ആന ഉടമകൾ തീരുമാനിച്ചത്. തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആനകളെ എഴുന്നെള്ളിപ്പിന് വിട്ടു നൽകില്ലെന്ന് ആന ഉമടകൾ നിലപാട് എടുത്തു. തൃശൂർ പൂരത്തിന് മാത്രമല്ല, മറ്റൊരു ഉത്സവത്തിനും ആനകളെ വിട്ടു നൽകില്ലെന്നായിരുന്നു ആന ഉടമകളുടെ തീരുമാനം. ഇതോടെ സർക്കാരിനെ പ്രതിസന്ധിയിലാക്കാമെന്നായിരുന് നു ആന ഉടമകൾ കരുതിയിരുന്നത്.
എന്നാൽ, ഇതിലും വലിയ കളികളാണ് സർക്കാർ അണിയറയിൽ കരുതിയിരുന്നത്. ആന ഉടമകൾ സമ്മർദ തന്ത്രവുമായി അവസാന നിമിഷം എത്തുമെന്ന് തിരിച്ചറിഞ്ഞ സർക്കാർ, ആന ഉടമകൾക്ക് തിരിച്ചടിച്ചു. ആനകളെ എഴുന്നെള്ളിക്കില്ലെന്ന് തിരിച്ചറിഞ്ഞ സർക്കാര് ദേവസ്വം ബോർഡിന്റെ ആനകളെയും, ഗുരുവായൂർ ദേവസ്വം ആനകളെയും തൃശൂർ പൂരത്തിന് എത്തിക്കാനുള്ള തന്ത്രം ഒരുക്കി. ഗുരുവായൂർ ദേവസ്വത്തിൽ പത്മനാഭവൻ അടക്കം 47 കൊമ്പൻമാരാണ് ഉള്ളത്. തിരുവനമ്പാടി പാറമേക്കാവ് വിഭാഗങ്ങളും കൊമ്പൻമാരുണ്ട്. ഇതുകൂടാതെയാണ് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള കൊമ്പൻമാർ. ഈ കൊമ്പന്മാരെ കൂടെ അണിനിരത്തി തൃശൂർ പൂരം അത്യധികം ഭംഗിയായി നടത്തുന്നതിനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഇത്തരത്തിൽ ആന ഉടമകളുടെ അധീശത്വം ഇല്ലാതാക്കാനും സർക്കാർ പദ്ധതി തയ്യാറാക്കുന്നു.
ആന ഉടമകളും ഫാൻസും ചേർന്നാണ് ഇപ്പോൾ ഉത്സവങ്ങളും ക്ഷേത്ര പരിപാടികളും നിയന്ത്രിക്കുന്നത്. ഇതിൽ സർക്കാരിന് കടുത്ത അമർഷമുണ്ട്. പല ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളെ നിയന്ത്രിക്കുന്നത് പോലും ആന ഉടമകളാണ്. ഈ സാഹചര്യത്തിലാണ് അമിത ഏക്കം ഈടാക്കി പൂരങ്ങളും ഉത്സവങ്ങളും ഹൈജാക്ക് ചെയ്യാനുള്ള ആന ഉടമകളുടെ നീക്കത്തിനെതിരെ സർക്കാർ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഏതു സമയത്തും അക്രമാസക്തനാകാൻ സാധ്യതയുള്ള തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന കൊമ്പനെ ഉത്സവത്തിൽ നിന്ന് വിലക്കിയതോടെയാണ് തൃശൂർ പൂരത്തെ പ്രതിസന്ധിയിലാക്കുന്ന നീക്കം ആന ഉടമകൾ ആരംഭിച്ചത്. പല തവണ ആന ഉടമകളുമായി മന്ത്രിതല ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. ഒടുവിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ആന ഉടമകൾ തീരുമാനിച്ചത്. തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആനകളെ എഴുന്നെള്ളിപ്പിന് വിട്ടു നൽകില്ലെന്ന് ആന ഉമടകൾ നിലപാട് എടുത്തു. തൃശൂർ പൂരത്തിന് മാത്രമല്ല, മറ്റൊരു ഉത്സവത്തിനും ആനകളെ വിട്ടു നൽകില്ലെന്നായിരുന്നു ആന ഉടമകളുടെ തീരുമാനം. ഇതോടെ സർക്കാരിനെ പ്രതിസന്ധിയിലാക്കാമെന്നായിരുന്
എന്നാൽ, ഇതിലും വലിയ കളികളാണ് സർക്കാർ അണിയറയിൽ കരുതിയിരുന്നത്. ആന ഉടമകൾ സമ്മർദ തന്ത്രവുമായി അവസാന നിമിഷം എത്തുമെന്ന് തിരിച്ചറിഞ്ഞ സർക്കാർ, ആന ഉടമകൾക്ക് തിരിച്ചടിച്ചു. ആനകളെ എഴുന്നെള്ളിക്കില്ലെന്ന് തിരിച്ചറിഞ്ഞ സർക്കാര് ദേവസ്വം ബോർഡിന്റെ ആനകളെയും, ഗുരുവായൂർ ദേവസ്വം ആനകളെയും തൃശൂർ പൂരത്തിന് എത്തിക്കാനുള്ള തന്ത്രം ഒരുക്കി. ഗുരുവായൂർ ദേവസ്വത്തിൽ പത്മനാഭവൻ അടക്കം 47 കൊമ്പൻമാരാണ് ഉള്ളത്. തിരുവനമ്പാടി പാറമേക്കാവ് വിഭാഗങ്ങളും കൊമ്പൻമാരുണ്ട്. ഇതുകൂടാതെയാണ് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള കൊമ്പൻമാർ. ഈ കൊമ്പന്മാരെ കൂടെ അണിനിരത്തി തൃശൂർ പൂരം അത്യധികം ഭംഗിയായി നടത്തുന്നതിനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഇത്തരത്തിൽ ആന ഉടമകളുടെ അധീശത്വം ഇല്ലാതാക്കാനും സർക്കാർ പദ്ധതി തയ്യാറാക്കുന്നു.
ആന ഉടമകളും ഫാൻസും ചേർന്നാണ് ഇപ്പോൾ ഉത്സവങ്ങളും ക്ഷേത്ര പരിപാടികളും നിയന്ത്രിക്കുന്നത്. ഇതിൽ സർക്കാരിന് കടുത്ത അമർഷമുണ്ട്. പല ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളെ നിയന്ത്രിക്കുന്നത് പോലും ആന ഉടമകളാണ്. ഈ സാഹചര്യത്തിലാണ് അമിത ഏക്കം ഈടാക്കി പൂരങ്ങളും ഉത്സവങ്ങളും ഹൈജാക്ക് ചെയ്യാനുള്ള ആന ഉടമകളുടെ നീക്കത്തിനെതിരെ സർക്കാർ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
Third Eye News Live
0