
അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും … ഈഗാന രംഗത്തിലെ തോണിക്കാരൻ തമ്പി കണ്ണന്താനത്തിന്റെ ജന്മവാർഷികം ഇന്ന്:
സ്വന്തം ലേഖകൻ
കോട്ടയം: 1979-ൽ പി .ജി .വിശ്വംഭരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ” ഇതാ ഒരു തീരം. ” യൂസഫലി കേച്ചേരി എഴുതി കെ. ജെ. ജോയ് സംഗീതം പകർന്ന് യേശുദാസ് പാടിയ അതി മനോഹരമായ ഒരു ഗാനമുണ്ട് ഈ ചിത്രത്തിൽ …
” അക്കരെയിക്കരെ
നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും
ഒന്നുകിൽ ആൺകിളി അക്കരേയ്ക്ക്
അല്ലെങ്കിൽ പെൺകിളി ഇക്കരേയ്ക്ക്
ഹൊയിലമാലി ഐലേസമാലി…… ”
പരസ്പരം കാണാവുന്ന രണ്ടു മുറികളിൽ കഴിയുന്ന കമിതാക്കളുടെ പ്രണയദാഹത്തിന്റെ ചൂടും ചൂരുമുള്ള ഈ ഗാനരംഗത്ത് സോമനും ജയഭാരതിയുമാണ് അഭിനയിച്ചത്.
ഈ ഗാനം പുഴയിലൂടെ തോണി തുഴഞ്ഞു പോകുന്ന ഒരു വഞ്ചിക്കാരൻ പാടുന്നതായിട്ടാണ് ചിത്രീകരിച്ചത്. തോണിയിലിരുന്ന് പാട്ടു പാടിയ തോണിക്കാരൻ ആരാണെന്നറിയേണ്ടേ ?
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിൽക്കാലത്ത് മലയാളത്തിലെ തിരക്കുള്ള സംവിധായകനായി മാറിയ തമ്പി കണ്ണന്താനമായിരുന്നു തോണിക്കാരൻ . സഹ സംവിധായകനായി സിനിമയിൽ എത്തി
കഥ , തിരക്കഥ , അഭിനയം , നിർമ്മാണം ,സംവിധാനം തുടങ്ങിയ മേഖലകളിൽ കൈവെച്ചു കൊണ്ട് 1983-ൽ “താവളം ” എന്ന ചിത്രത്തിലൂടെയാണ് തമ്പി കണ്ണന്താനം സംവിധായകനായി മാറുന്നത്.
പിന്നാലെയെത്തിയ ” രാജാവിന്റെ മകൻ “എന്ന ചിത്രത്തിലൂടെ തമ്പി കണ്ണന്താനവും മോഹൻലാലും ഒരേ സമയം സൂപ്പർതാര പദവിയിലേക്ക് കുതിച്ചുയർന്നു.
പിന്നീട് മലയാളത്തിൽ പതിനാറ് ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തു.
1953 ഡിസംബർ 11 ന് ജനിച്ച തമ്പി കണ്ണന്താനത്തിന്റെ ജന്മവാർഷികദിനമാണിന്ന്.
ഒരുകാലത്തെ മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായിരുന്ന തമ്പി കണ്ണന്താനം 2018 ഒക്ടോബർ 2-ന് മരണമടഞ്ഞു.