Spread the love

 

ചെന്നെപുതുച്ചേരിയിലും തമിഴ്നാട്ടിലുമായി 39 സീറ്റ് ഇൻഡ്യ സഖ്യം നേടുമെന്ന് ഡി.എം.കെയുടെ ആഭ്യന്തര സർവേ റിപ്പോർട്ടില്‍ പറയുന്നു.
തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലും ഡി.എം.കെ നടത്തിയ സർവ്വേയുടെ വിവരങ്ങളാണ് പുറത്തുവന്നത്.

video
play-sharp-fill

32 സീറ്റില്‍ ഡി.എം.കെ മുന്നണി അനായാസ ജയം നേടും. ഏഴ് സീറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാൻ സാധ്യത ഉണ്ടെങ്കിലും നേരിയ ഭൂരിപക്ഷത്തിന് പാർട്ടി ജയിക്കും. ത്രികോണ മത്സരം നടന്ന കോയമ്ബത്തൂർ,

തേനി, തിരുനെല്‍വേലി, രാമനാഥപുരം, പൊള്ളാച്ചി, തിരുച്ചിറപ്പള്ളി, കള്ളക്കുറിച്ചി എന്നീ സീറ്റുകളിലും കടുത്ത പോരാട്ടമെന്നാണ് ഡി.എം.കെ സർവേ ഫലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പാർട്ടി നേതാക്കളാരും സർവ്വേയിലെ വിവരങ്ങള്‍ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടമായ ഏപ്രില്‍ 19നായിരുന്നു തമിഴ്നാട്ടിലും

പുതുച്ചേരിയിലും വോട്ടെടുപ്പ് നടന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.