
താമരശ്ശേരി: കാമുകനൊപ്പം ജീവിക്കാൻ പെൺകുട്ടിക്ക് അനുമതി നൽകിയതിന് പിന്നാലെ താമരശ്ശേരി കോടതി പരിസരത്ത് കയ്യാങ്കളിയും കൂട്ടത്തല്ലും. കോടതി വിധിയ്ക്ക് ശേഷം പുറത്തെത്തിയ പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ ബന്ധുക്കൾ അനുവദിക്കാത്തതിനെ തുടർന്നാണ് സംഘർഷം നടന്നത്.
പെൺകുട്ടിയെ ബന്ധുക്കൾ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കാമുകനും സുഹൃത്തുക്കളും തടയുകയായിരുന്നു.
ഇതോടെ കോടതി പരിസരത്ത് പെൺകുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ പരുക്കേറ്റ ഏതാനും പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏപ്രിൽ 4-ാം തീയതി മുതലാണ് മുക്കം ചെറുവാടി സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലിസിൽ പരാതി നൽകിയത്.
ഇന്ന് രാവിലെ കാമുകനായ കാരശ്ശേരി സ്വദേശിക്കൊപ്പം പെൺകുട്ടി മുക്കം പൊലിസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ആർക്കൊപ്പം വേണമെങ്കിലും പോകാമെന്ന് കോടതി ഉത്തരവിട്ടു. യുവാവിനൊപ്പം പോകാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം.







