എംസി റോഡിൽ തെള്ളകത്തെ വാഹനാപകടം: ബൈക്ക് കുറുകെ ചാടി എന്ന വാദം തെറ്റെന്ന് പോലീസ്; അപകടത്തിന്റെ  സിസിടിവി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

എംസി റോഡിൽ തെള്ളകത്തെ വാഹനാപകടം: ബൈക്ക് കുറുകെ ചാടി എന്ന വാദം തെറ്റെന്ന് പോലീസ്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എംസി റോഡിൽ തെള്ളകത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിന് പിന്നിലെ കാരണം അജ്ഞാതമായി തുടരുന്നു. ബൈക്ക് കുറുകെ ചാടിയതിനെ തുടർന്ന് , രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കാർ മറിഞ്ഞതെന്നായിരുന്നു രാവിലെ പുറത്ത് വന്ന വാദങ്ങൾ.

എന്നാൽ , കാർ മറിഞ്ഞതിൻ്റെ സി സി ടി വി ദൃശ്യങ്ങളിൽ ഒരിടത്ത് പോലും ബൈക്കിൻ്റെ ചിത്രമില്ല. ഈ സാഹചര്യത്തിലാണ് ബൈക്ക് കുറുകെ ചാടി എന്ന ഡ്രൈവറുടെ വാദം പൊളിയുന്നത്. അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യം തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചു. തെള്ളകത്ത് എം.സി റോഡിൽ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. പമ്പിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ 8.08 നാണ് അപകടം ഉണ്ടായതെന്ന് സി സി ടി വി ക്യാമറകളിൽ നിന്ന് വ്യക്തമാണ്. റോഡിന്റെ ഇടത് വശത്ത് കൂടി വരുന്ന വാഹനം , ഇടത് വശത്ത് എന്തിലോ ഇടിച്ച ശേഷം വലത്തേയ്ക്ക് അതിവേഗം വെട്ടിത്തിരിഞ്ഞ് , റോഡരികിലെ കുഴിയിലേയ്ക്ക് മറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ , ഇതിൽ ഒരിടത്ത് പോലും ബൈക്ക് കുറുകെ ചാടിയത് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ അപകടത്തിന് പിന്നിലെ അദൃശ്യകരം എന്താണ് എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു.