
ജനങ്ങളുടെ വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തൽ വരുത്തി മൂന്നാം വട്ടവും കേരളത്തിൽ എൽഡിഎഫ് ഭരണത്തിൽ വരുമെന്ന് ഡോ.തോമസ് ഐസക്ക്
തലയോലപറമ്പ്: ലോകസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് കുതിച്ചുയരാൻ എന്ത് തിരുത്തലുകൾ വരുത്തണമെന്ന് പാർട്ടി ചർച്ച ചെയ്തു വരികയാണെന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക്ക്.
സി പി എം തലയോലപറമ്പ് ഏരിയ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തൽ വരുത്തി മൂന്നാം വട്ടവും കേരളത്തിൽ ചെങ്കൊടി പാറിക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തിവരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയ സെക്രട്ടറി ഡോ. സി.എം. കുസുമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയറ്റ് അംഗങ്ങളായ അഡ്വ. പി.കെ.ഹരികുമാർ, കെ. ശെൽവരാജ്, എം.പി.
ജയപ്രകാശ്, തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നൂറു കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം നടന്നു.
Third Eye News Live
0