play-sharp-fill
ജപ്തിഭീഷണി നേരിടുന്ന നിർധന കുടുംബങ്ങളെ സഹായിക്കാനെന്ന പേരിൽ സമീപിച്ച് പണം തട്ടിയതായിപരാതി: കോട്ടയം  തലയോലപറമ്പിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിക്കെതിരേ അന്വേഷണം.

ജപ്തിഭീഷണി നേരിടുന്ന നിർധന കുടുംബങ്ങളെ സഹായിക്കാനെന്ന പേരിൽ സമീപിച്ച് പണം തട്ടിയതായിപരാതി: കോട്ടയം തലയോലപറമ്പിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിക്കെതിരേ അന്വേഷണം.

തലയോലപറമ്പ്: ജപ്തിഭീഷണി നേരിടുന്ന നിർധന കുടുംബങ്ങളെ സഹായിക്കാനെന്ന പേരിൽ സമീപിച്ച് പണം തട്ടിയതായി പരാതി. വൈക്ക്. തലയോലപറമ്പ് മേഖല കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.

വായ്പ തീർത്ത് ആധാരം തിരിച്ചെടുത്തുനൽകാമെന്നും വിദ്യാഭ്യാസ വായ്പ തരപ്പെടുത്തി നൽകാമെന്നും വാഗ്ദാനം നൽകി നിർഭയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലാണ് തട്ടിപ്പ്. പരാതിയെ തുടർന്ന് പോലീസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഓഫീസ് അടച്ചുപൂട്ടി.

2024ൽ വൈക്കം രജിസ്ട്രാർ ഓഫീസിൽ നിർഭയ ചാരിറ്റബിൾ ട്രസ്റ്റെന്ന പേരിൽ രജിസ്റ്റർ ചെയ്ത സംഘടന കടക്കെണിയിലായ നിർധനരായ പട്ടികജാതി കുടുംബങ്ങളെയടക്കമാണ് കബളിപ്പിച്ചു പണം തട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന കേരള കൺസ്യൂമർ പ്രൊട്ടക് ഷൻ സർവീസ് സൊസൈറ്റി പണം നഷ്ടമായവരെ സംഘടിപ്പിച്ച് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വൈക്കം ഡി വൈ എസ് പി സിബിച്ചൻ ജോസഫിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

വൈക്കം, തലയോലപറമ്പ് പോലീസ് സ്റ്റേഷനുകളിലും വൈക്കം ഡിവൈഎസ്പി ഓഫീസിലും നിർഭയ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ നിരവധി പരാതി ലഭിച്ചിട്ടുണ്ട്.150 രൂപ രജിസ്ട്രേഷൻ ഫീസായി വാങ്ങിയ ശേഷം ബാങ്കിൽ സംസാരിച്ചു ജപ്തിയൊഴിവാക്കുന്നതിൻ്റെ ഭാഗമായി 10,000 രൂപയോളം വാങ്ങിയാണിവർ തട്ടിപ്പ് നടത്തിയത്.

വൈക്കത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരെ ഇവർ കബളിപ്പിച്ചതായാണ് ആരോപണം ഉയരുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങൾ ലഭിക്കാതിരുന്നതോടെ വായ്പക്കാർ ബാങ്ക് അധികൃതരെ സമീപിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്.

ചെങ്ങന്നൂർ സ്വദേശിനിയായ മധ്യവയസ്കയാണ് ട്രസ്റ്റിലെ പ്രധാനി. ഇവർ സമാന രീതിയിൽ അയ്മനത്തും തട്ടിപ്പു നടത്തിയതായി ആരോപണമുണ്ട്. ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മറവിൽ നിർധന

കുടുംബങ്ങളെ കബളിപ്പിച്ച് പണം തട്ടിയ സംഘടന ഭാരവാഹികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള കൺസ്യൂമർ പ്രൊട്ടക്ഷൻ സർവീസ് സൊസൈറ്റി കൺവീനർ ടി.ആർ.പ്രകാശൻ, ചെയർമാൻ ഷാജി ജോസ്,പി.ബൈജു എന്നിവർ ആവശ്യപ്പെട്ടു