
കോട്ടയം : കുർബാനത്തർക്കം നിലനില്‍ക്കുന്ന തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ ഔദ്യോഗിക വിഭാഗവും വിമതവിഭാഗവും തമ്മില്‍ സംഘർഷത്തില്‍ നാല് കേസുകള്‍ രജിസ്റ്റർ ചെയ്ത് പൊലീസ്.
ഫാ. ജോണ്‍ തോട്ടുപുറം, ഫാ. ജെറിൻ പാലത്തിങ്കല്‍, രണ്ട് ഇടവകാംഗങ്ങള്‍ എന്നിവരുടെ പരാതിയില്‍ തലയോലപ്പറമ്ബ് പൊലീസാണ് കേസെടുത്തത്. ദേഹോപദ്രവം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
സംഘർഷത്തിനിടെ പെപ്പർ സ്പ്രേ ഉപയോഗിച്ചതായും എഫ്ഐആറില്‍ പറയുന്നുണ്ട്. ഇന്നലെയാണ് കുർബാന തർക്കത്തെ തുടർന്ന് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ ഇരുവിഭാഗം ഏറ്റുമുട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിയിലെ വൈദികൻ ജോണ്‍ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്യുകയായിരുന്നു. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ പ്രതിഷേധം ഉയർത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. ഏറെനാളായി ഏകീകൃത കുർബാനയെ ചൊല്ലി തർക്കം നിലനില്‍ക്കുന്ന പള്ളിയാണിത്. സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോണ്‍ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്.
കുർബാനയ്ക്കിടെ ഒരു വിഭാഗം ജോണ്‍ തോട്ട് പുറത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പള്ളിക്കുള്ളിലെ മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകർത്തുകയുമായിരുന്നു.







