Spread the love

തലയാഴം:തലയാഴം പഞ്ചായത്തിലെ എട്ട്, ഒൻപത്,
10വാർഡുകളുമായി ബന്ധപ്പെട്ട മംഗലത്തുകരി പാടശേഖരം പെയ്ത്തു വെള്ളം

video
play-sharp-fill

നിറഞ്ഞു മുങ്ങിയതിനെ തുടർന്ന് 60 കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലായി.വീടുകളിൽ വെള്ളം കയറിയതോടെ

വയോധികരായ രോഗികൾക്കും കുട്ടികൾക്കും
പുറത്തിറങ്ങാനോ ഭക്ഷണം പാകം ചെയ്യാനോ പ്രാഥമികാവശ്യങ്ങൾ നടത്താനോ
സാധിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാങ്കുകളിൽവെള്ളം നിറഞ്ഞ്
കക്കൂസ് മാലിന്യങ്ങൾ പ്രദേശത്തത്തെ വെള്ളത്തിൽ കലർന്നത് രോഗഭീതി പരത്തുകയാണ്.

മഴയുടെ തുടക്കത്തിൽപാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്തിരുന്നെങ്കിൽ വെള്ളപ്പൊക്ക ദുരിതം ഇത്രയധികം നേരിടേണ്ടി

വരില്ലായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.60കുടുംബങ്ങളിൽ 40പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. പഞ്ചായത്ത്,കൃഷി വകുപ്പ് അധികൃതരെ തങ്ങളുടെ ദുരവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടാക്കിയില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.