video
play-sharp-fill

കണ്ണൂര്‍ തലശ്ശേരിയില്‍ മൂന്നു ബോംബുകള്‍ കണ്ടെടുത്തു, എരഞ്ഞോളി മലാല്‍ മടപ്പുരയ്ക്ക് സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്    രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്

Spread the love

സ്വന്തം ലേഖിക

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ മൂന്നു ബോംബുകള്‍ കണ്ടെടുത്തു. എരഞ്ഞോളി മലാല്‍ മടപ്പുരയ്ക്ക് സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്.

അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഇവ നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം തോട്ടടയിലുണ്ടായ സംഭവത്തിന് ശേഷം പോലീസിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. വ്യാപകമായി ബോംബ് നിര്‍മാണം നടക്കുന്നുണ്ടെന്നും പോലീസ് കാര്യക്ഷമമല്ല എന്നുമായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ പല പോലീസ് സ്‌റ്റേഷന്‍ പരിധികളിലും ബോംബുകള്‍ക്ക് വേണ്ടിയുള്ള പരിശോധന നടന്നിരുന്നു.