
തകർത്ത് പെയ്ത് മഴ : ജില്ലയില്‍ വിവിധ താലൂക്കുകളിലായി 195 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
സ്വന്തം ലേഖകൻ
കോട്ടയം : ശക്തമായ മഴയെത്തുടര്‍ന്ന് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കും അടിയന്തരഘട്ടങ്ങളിലെ ഇടപെടലിനുമായി പോലീസ് സ്റ്റേഷനുകൾ സജ്ജമായിരിക്കുവാൻ എല്ലാ സ്റ്റേഷൻ ഹൌസ് ഓഫീസർമാർക്കും ജില്ലാ പോലീസ് മേധാവി ജയദേവ് ജി. നിർദ്ദേശം നൽകി.
ജില്ലയില്‍ അപകടമേഖലകളിൽ താമസിക്കുന്ന കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ വിവിധ താലൂക്കുകളിലായി ഇതുവരെ 195 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി താലൂക്കിൽ 6-ഉം കോട്ടയം താലൂക്കിൽ 134- ഉം വൈക്കം താലൂക്കിൽ 21- ഉം മീനച്ചിൽ താലൂക്കിലും കാഞ്ഞിരപ്പള്ളി താലൂക്കിലും 17 വീതം ക്യാമ്പുകളുമാണ് ഇതുവരെ തുറന്നിട്ടുള്ളത്.
1496-കുടുംബങ്ങളിലെ 4593 പേരാണ് നിലവിൽ ക്യാമ്പുകളിലുള്ളത്. ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കൊഴികെ പുറത്തുനിന്ന് ആര്‍ക്കും ക്യാമ്പുകളില്‍ പ്രവേശനമില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ 0481-1077 എന്ന നമ്പറിൽ വിളിക്കുക. അപകട സാധ്യത തോന്നിയാൽ കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടുക. സത്വരമായ ഇടപെടലുകൾ വലിയ ദുരന്തങ്ങൾ ഒഴിവാക്കും. എല്ലാവരും ജാഗ്രത പാലിക്കുക.