കാ​ശ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; അ​ഞ്ച് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

കാ​ശ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; അ​ഞ്ച് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

സ്വന്തം ലേഖകൻ

ന്യുഡൽഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ‌ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ജൂ​ണി​യ​ർ ക​മ്മീ​ഷ​ൻ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സുരക്ഷാസേന ദേ​ര കി ​ഗാ​ലി​ക്ക​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്ത​വെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്ന് പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സം മു​മ്പ് ച​മ്ര​ർ വ​ന​മേ​ഖ​ല​യി​ൽ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്ന് അഞ്ചിലധികം ഭീ​ക​ര​ർ എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ​രാ​ണ് സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​ച്ച​തെ​ന്നാ​ണ് ക​ര​സേ​ന വൃത്തങ്ങൾ ന​ൽ​കു​ന്ന സൂ​ച​ന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group