video
play-sharp-fill

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ മാത്രം കവർച്ച ; 25 കാരൻ പോലീസ് പിടിയിൽ

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ മാത്രം കവർച്ച ; 25 കാരൻ പോലീസ് പിടിയിൽ

Spread the love

തിരുവല്ലം : ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ മാത്രം തല്ലിപ്പൊട്ടിച്ച് പണം കവരുന്ന യുവാവിനെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. മുട്ടത്തറ ശിവഗംഗയില്‍ താമസിക്കുന്ന അഭിഷേകിനെ(25) ആണ് അറസ്റ്റുചെയ്തത്. കോവളം ധര്‍മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ പൊട്ടിച്ച് പണം കവര്‍ന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

കഴിഞ്ഞ ഒരുവര്‍ഷം മുന്‍പ് വാഴമുട്ടം തുപ്പനത്തുകാവില്‍ പട്ടാപ്പകലെത്തി ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന കാണിക്കവഞ്ചി എടുത്ത് രക്ഷപ്പെട്ടിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരനായ വയോധികന്‍ ഓടിയെത്തി കീഴ്പ്പെടുത്തിയായിരുന്നു ഇയാളെ പോലീസിന് കൈമാറിയത്.

വയോധികനെ ഇയാള്‍ മര്‍ദിക്കാനും ശ്രമിച്ചിരുന്നു. ഇത്തരത്തില്‍ നാലിലധികം ക്ഷേത്രങ്ങളില്‍ ഇയാള്‍ കാണിക്കവഞ്ചി തകര്‍ക്ക് പണം കവര്‍ന്നിരുന്നുവെന്ന് തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപ് പറഞ്ഞു.എസ്.ഐ. തോമസ് ഹീറ്റസ്, അസി.എസ്.ഐ. വിനോദ്, സി.പി.ഒ. ഷിജു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group