play-sharp-fill
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽനിന്ന്​ വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ചു; വൈക്കത്ത് ക്ഷേത്ര പൂജാരിക്ക്​ ഇരുപതര വർഷം കഠിനതടവ്

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽനിന്ന്​ വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ചു; വൈക്കത്ത് ക്ഷേത്ര പൂജാരിക്ക്​ ഇരുപതര വർഷം കഠിനതടവ്

സ്വന്തം ലേഖകൻ

കോട്ടയം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്രപൂജാരിക്ക് ഇരുപതുവർഷം കഠിനതടവ്.

വൈക്കം കുലശേഖരമംഗലം ധന്വന്തരി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന തിരുവനന്തപുരം പാറശാല നടുവന്തിലെ ഭാഗത്ത് ആലക്കോട്ട് ഇല്ലത്ത് കൃഷ്ണപ്രസാദിനെയാണ്​ (26) കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി. രണ്ടു ലക്ഷം രൂപ പിഴയടക്കണം. അ​ല്ലെങ്കിൽ രണ്ടു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.

2018 ആഗസ്റ്റ് അഞ്ചിനാണ്​ കേസിനാസ്പദമായ സംഭവം. രാത്രി ഓട്ടോറിക്ഷയിലെത്തി പെൺകുട്ടിയെ ഇയാൾ വീട്ടിൽനിന്ന്​ വിളിച്ചിറക്കി കൊണ്ടുപോയി വൈക്കം കുലശേഖര മംഗലം ക്ഷേത്രത്തിന്​ സമീപത്തെ താമസ സ്ഥലത്ത് എത്തിച്ച്​ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം.എൻ. പുഷ്‌കരൻ കോടതിയിൽ ഹാജരായി.