
ക്ഷേത്രദർശനം അനുവദിക്കണം: മഹിളാ ഐക്യവേദി
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് എന്ന അതി ഭീകരമായ കൊറോണ രോഗം പടർന്നു പിടിക്കുമ്പോൾ കേരളത്തിൽ മദ്യ ശാലകളുടെ വിലക്കുകൾ എടുത്തു മാറ്റി ഭക്ത ജനങളുടെ സ്വാതന്ത്ര്യം തടഞ്ഞു വച്ചത് വിശ്വാസി സമൂഹത്തോടുള്ള വിവേചനമാണെന്ന് വീഡിയോ കോൺഫറൻസിലൂടെ നടന്ന മഹിളാ ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു വനിതാ നേതൃയോഗം ആരോപിച്ചു.
ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിന്റെ കീഴിൽ നിന്ന് സ്വതന്ത്രമാക്കണം. ഭക്ത ജനങ്ങളെ വഞ്ചിച്ചു കൊണ്ട് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളെ രാഷ്ട്രീയ താല്പര്യത്തിനായി ഉപയോഗിക്കുന്നു. വിശ്വാസികൾ ക്ഷേത്രം ഭരണം നടത്തട്ടെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ ഒരു ദേവസ്വം ബോർഡ് കേരളത്തിൽ വേണ്ട എന്നും ദേവസ്വം ബോർഡ് പിരിച്ചു വിടണം എന്നും വനിതാ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.. രണ്ടു മാസക്കാലം കുടുംബത്തിൽ ഉണ്ടായിരുന്ന സമാധാനവും സന്തോഷവും നഷ്ടപ്പെടുത്താൻ മാത്രമേ മദ്യ വിതരണം കൊണ്ട് ഉപകരിക്കു.
സമൂഹത്തിൽ അക്രമവും പീഡനവും ഇല്ലാതെ ആയി.. സമ്പൂർണ മദ്യ നിരോധനം നടപ്പിൽ വരുത്താൻ സർക്കാർ നടപടികൾ സ്വീകരിക്കണം എന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
സാമൂഹ്യ വിപത്തായ മദ്യത്തിനെതിരെ പോരാടാൻ വനിതാ നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട് വരുമെന്ന് ഇന്ന് കൂടിയ വീഡിയോ കോൺഫറൻസിലുടെ യോഗം തീരുമാനിച്ചു. മഹിളാ ഐക്യവേദി കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ശാന്തമ്മ കേശവൻ യോഗത്തിൽ അധ്യക്ഷ വഹിച്ചു.
മഹിളാ ഐക്യ വേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദുമോഹൻ യോഗത്തിൽ വിഷയം അവതരിപ്പിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി .സമൂഹത്തിലെ വിപത്തുകൾ ഏറ്റെടുത്തു കൊണ്ട് ജാതി – രാഷ്ട്രീയ മതിലുകൾ കടന്ന് സാമൂഹ്യ പരിവർത്തനത്തിനായി സ്ത്രീകൾ മുന്നോട്ട് വരണം എന്ന് മുഖ്യ പ്രഭാഷണത്തിലുടെ ബിന്ദുമോഹൻ പറഞ്ഞു .
വിളക്കിതല നായർ സമാജം സംസ്ഥാനസെക്രട്ടറി മായ ബാലചന്ദ്രൻ, വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി സുലഭ ഗോപാലകൃഷ്ണൻ, എസ്.എൻ.ഡി.പി വനിതാ വിഭാഗം കേന്ദ്ര സമിതി അംഗം ഷൈലജ രവീന്ദ്രൻ, സമസ്ത നായർ സമാജം സംസ്ഥാന സെക്രട്ടറി സോജാ ഗോപാലകൃഷ്ണൻ, ലെഫ്റ്റ് നാന്റെ ശാരദാമ്മ, കോതല, അഖില കേരള ചേരമർ ഹിന്ദു മഹാസഭ (എ കെ സി എച്ച് എം എസ്) മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജയന്തി ജയ്‌മോൻ, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ഗീത രവി, ഹിന്ദു ഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി പി.എസ്. സജു, ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, എന്നിവർ പ്രസംഗിച്ചു.