Spread the love

കുമരകം: മങ്കുഴി പാടശേഖരത്തുനിന്നും ടെമ്പോയിൽ ( ദോസ്ത്) കയറ്റിക്കൊണ്ടു വന്ന വൈക്കോലിന് തീപിടിച്ചു. ചിറത്തറ മോട്ടോർ തറയ്ക്ക് സമീപം താഴ്ന്നു കിടന്നിരുന്ന

video
play-sharp-fill

ഇലക്ട്രിക് സർവ്വീസ് വയർ പൊട്ടി സ്പാർക്ക് ഉണ്ടാവുകയും അത് വൈക്കോലിന് മുകളിലേക്ക് വീണതാകാം തീപിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

വൈക്കോലിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഡ്രൈവറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്തുകയും തീപിടിച്ച വൈക്കോൽ കെട്ടുകൾ ഡ്രൈവറും നാട്ടുകാരും ചേർന്ന് വണ്ടിയിൽ നിന്നും സമീപത്തെ തോട്ടിലേക്ക് തട്ടിയിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാർ ഒത്തുചേർന്ന് നടത്തിയ ശ്രമഫലമായാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വണ്ടിയിലേക്ക് തീ പടർന്നില്ല. വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.