
ന്യൂഡൽഹി : നീറ്റ് പുനഃപരീക്ഷയെ സംബന്ധിച്ച് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം. കേന്ദ്രസർക്കാർ നടപടിയിൽ ടെലിഗ്രാം സിഇഒ എതിർപ്പറിയിച്ചു. ഇന്നലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം ആപ്പ് പൂർണമായി നീക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാൽ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ടെലിഗ്രാം.
സർക്കാർ നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. 150 ദശലക്ഷം ആളുകളാണ് ടെലിഗ്രാം സേവനങ്ങൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ സാധാരണക്കാരെയാണ് ബാധിക്കുന്നതെന്നും സിഇഒ കൂട്ടിച്ചേർത്തു. നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനായാണ് ടെലഗ്രാമിന് രാജ്യത്ത് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.






