
കോളേജിന് പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിന് 50,000 രൂപ കൈക്കൂലി ; തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡി. രവീന്ദർ ഡാചെപ്പള്ളി അറസ്റ്റിൽ
സ്വന്തം ലേഖകൻ
ഹൈദരാബാദ്: തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡി. രവീന്ദർ ഡാചെപ്പള്ളി കൈക്കൂലി കേസിൽ അറസ്റ്റിൽ. സ്വന്തം വീട്ടിൽ വെച്ച് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വൈസ് ചാൻസലറെ അറസ്റ്റ് ചെയ്തത്.
2022-23 വർഷത്തേക്ക് ഭീംഗലിലെ പരാതിക്കാരന്റെ കോളജിന് പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിന് ദാസരി ശങ്കറിൽ നിന്ന് 50,000 രൂപ കൈക്കൂലി സ്വീകരിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് ചാൻസലറുടെ കിടപ്പുമുറിയുടെ ക്ലോസറ്റിൽ നിന്ന് പണം മുഴുവൻ അധികൃതർ പിടിച്ചെടുത്തു. തെലങ്കാന യൂനിവേഴ്സിറ്റിയിലെ രജിസ്ട്രാറുടെ നിയമനത്തെ ചൊല്ലി അടുത്തിടെ വൈസ് ചാൻസലറും വാഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയും തർക്കമുണ്ടായിരുന്നു.
Third Eye News Live
0