
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്നിക്കല്‍ ഹൈസ്കൂളില്‍ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ ഈ വരുന്ന ഏപ്രില്‍ 21ന്, രാവിലെ 10 മുതല്‍ 11:45 വരെ സ്കൂളില്‍ നടക്കും. അപേക്ഷിച്ച കുട്ടികള്‍ രക്ഷിതാവിനൊപ്പം തിരിച്ചറിയല്‍ രേഖയുമായി രാവിലെ ക്യത്യം ഒമ്പതിന് സ്കൂളില്‍ എത്തിച്ചേരണം. ഫല പ്രഖ്യാപനം 21ന് വൈകുന്നേരം 4 മണിക്ക്.
പരാതികള്‍ ഉണ്ടെങ്കില്‍ 22ന് 4 മണിക്ക് മുമ്പായി സ്കൂളില്‍ സമർപ്പിക്കേണ്ടതാണ്. പ്രവേശനത്തിനുളള അന്തിമ പട്ടിക 24ന് 11 മണിക്ക് സ്കൂളില്‍ പ്രസിദ്ധീകരിക്കും. പ്രവേശനം ഏപ്രില്‍ 27 മുതല്‍ 30 വരെ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം സ്കൂളില്‍ നടത്തും. മേയ് 29ന് പ്രവേശന നടപടികള്‍ പൂർത്തീകരിക്കും. വിശദവിവരങ്ങള്‍ക്ക്: 9846170024, 8606251157, 6235762545, 9645814820 7907788350, 9446686362, 7907938093, 9645888216.






