Spread the love

തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അനധികൃതമായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതിനെതിരായ കേസുകള്‍ക്ക് സഹായം ചെയ്തതിന് റവന്യൂ ഉദ്യോഗസ്ഥന് ഗുഡ് സര്‍വീസസ് എന്‍ട്രി.

video
play-sharp-fill

സെക്രട്ടേറിയറ്റിലെ അസി. സെക്ഷൻ ഓഫീസര്‍ സി ഐ തോമസിനാണ് അവാര്‍ഡ്. റവന്യൂ സെക്രട്ടറി എം ജി രാജമാണിക്യമാണ് ഉത്തരവ് ഇറക്കിയത്.

ഭൂമിയുടെ രേഖകള്‍ കണ്ടെത്തുന്നതിലും പഴയ രേഖകളുടെ ആധികാരികത പരിശോധിച്ച്‌ കൈമാറുന്നതിലും ശ്രമകരമായ ദൗത്യം നിറവേറ്റിയതിനാണ് അവാര്‍ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് നടത്തിപ്പ് ഏകോപിപ്പിക്കുകയും ചെയ്തു. ഇതു കാരണം 78,626 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെക്കുന്നതിനെതിരെ കളക്ടര്‍മാര്‍ക്ക് സിവില്‍ കേസ് നല്‍കാനായെന്ന് ഉത്തരവിലുണ്ട്. നേട്ടം തോമസിന്‍റെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തും.