Spread the love

തിരുവനന്തപുരം: ചോദ്യപേപ്പർ സൂക്ഷിക്കുന്നതിൽ വീഴ്ച്ചയുണ്ടായെന്ന് കാട്ടി അധ്യാപകരെ സസ്‌പെൻഡ് ചെയ്തു. അമരവിള എൽ.എം.എസ് എച്ച്.എസ് സ്കൂൾ പ്രിൻസിപ്പലിനെയടക്കമാണ് സസ്‌പെൻഡ് ചെയ്തത്.

video
play-sharp-fill

പ്രിൻസിപ്പൽ റോയ് ബി ജോൺ, പേരയിക്കോണം എൽ.എം.എസ് യു.പി സ്കൂൾ ഓഫീസ് അസിസ്റ്റൻറ് ലറിൻ ഗിൽബർട്ട് എന്നിവർക്കാണ് സസ്‍പെൻഷൻ ലഭിച്ചത്.

ചോദ്യപേപ്പർ സൂക്ഷിച്ച മുറിക്ക് സമീപം രാത്രി പത്ത് മണിക്ക് ശേഷം ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സംഭവത്തിലാണ് നടപടിയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group