Spread the love

മലപ്പുറം: സൂംബാ ഡാൻസിനെതിരെ പോസ്റ്റിട്ട് എതിർപ്പ് പ്രകടിപ്പിച്ച അദ്ധ്യാപകനെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്.

video
play-sharp-fill

എടത്തനാട്ടുകര പികെഎം യുപി സ്‌കൂള്‍ അദ്ധ്യാപകൻ ടികെ അഷ്‌റഫിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അദ്ധ്യാപകനെ സർവീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് കാണിച്ച്‌ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്‌ടർ സ്‌കൂള്‍ മാനേജർക്ക് നോട്ടീസ് നല്‍കി.

24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടികെ അഷ്‌റഫ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നാണ് മാനേജര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തിലുള്ള പരാമര്‍ശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിക്കെതിരെ നിര്‍ബന്ധമായി സ്‌കൂളില്‍ സൂംബാ ഡാന്‍സ് കളിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരദ്ധ്യാപകന്‍ എന്ന നിലയ്ക്ക് താന്‍ വിട്ടുനില്‍ക്കുന്നുവെന്നും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും. ഈ വിഷയത്തില്‍ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ടികെ അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അഷ്‌റഫ്.