
മുംബൈ: നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസില്‍ (ടി.സി.എസ്) വനിതകള്‍ക്കെതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗികാതിക്രമ സംഭവങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര ഭീകര ബന്ധം ഉണ്ടെന്ന് സംശയം.
പ്രതികള്‍ക്ക് വിദേശ ഭീകരഗ്രൂപ്പുകളുടെ സഹായം ലഭിച്ചെന്നാണ് വിവരം. മലേഷ്യയില്‍ കഴിയുന്ന ഇന്ത്യാവിരുദ്ധ മതപ്രഭാഷകൻ സാക്കിർ നായിക്കിലേക്കാണ് സംശയം നീളുന്നത്. എൻ.ഐ.എയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും ഐ.ബിയും അന്വേഷണം തുടങ്ങി.
ഒമ്പത് ജീവനക്കാർ നല്‍കിയ പരാതിയില്‍ ഏഴ് ജീവനക്കാർ അറസ്റ്റിലായി. ഒളിവില്‍ പോയ എച്ച്.ആർ വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജർ നിദ ഖാനായി തെരച്ചില്‍ ശക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നായിക്കുമായി ബന്ധമുള്ള മലേഷ്യൻ മതപ്രഭാഷകൻ പ്രതികളുമായി വീഡിയോ കോൾ നടത്തിയിരുന്നു. ഇത് പരിശോധിച്ചുവരികയാണ്. ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ടി.സി.എസ് ഔട്ട് സോഴ്സിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ടാറ്റ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.



