video

00:00

കോട്ടയം മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റി അതിരുമ്പുഴ റോഡിലൂടെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കടന്നുപോയ ടാക്സി കാറിൽ ഡിഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിൽ പതിക്കുന്ന നക്ഷത്ര ചിഹ്നം ; കാറിൽ ഡിഐജിയോ മയക്കുമരുന്നോ….?

Spread the love

കോട്ടയം : നഗരത്തിലൂടെ ചീറിപാഞ്ഞ് ഡിഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിൽ പതിക്കുന്ന നക്ഷത്ര ചിഹ്നം പതിച്ച ടാക്സി കാർ.

കോട്ടയം മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റി അതിരുമ്പുഴ റോഡിലൂടെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കാർ സഞ്ചരിച്ചത്. പോലീസിന്റെ ഔദ്യോഗിക ചിഹ്നം പതിച്ച് കാറിൽ സഞ്ചരിച്ചത് ഡി ഐ ജി തന്നെയാണോ അതോ മയക്കുമരുന്ന് സംഘങ്ങളാണോ എന്ന സംശയം ഉയരുകയാണ്.

കേരള സ്റ്റേറ്റിന്റെ ബോർഡ് വച്ച് സംസ്ഥാനത്ത് പല ഭാഗങ്ങളിലും സ്വകാര്യ വാഹനങ്ങൾ ഓടിയിരുന്നത് കഴിഞ്ഞവർഷം പോലീസ് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ പോലീസിന്റെ ഔദ്യോഗിക നക്ഷത്ര ചിഹ്നവും കേരള സ്റ്റേറ്റ് ബോർഡും വെച്ച് ഓടുന്ന വാഹനങ്ങളിൽ മയക്കുമരുന്ന് കടത്തുവാനും കള്ളനോട്ട് അടക്കമുള്ള നിരോധിത വസ്തുക്കൾ കടത്തുവാനും സാധ്യതയുണ്ട്.

ഇങ്ങനെ ടാക്സി കാറിൽ ഔദ്യോഗിക ചിഹ്നങ്ങൾ പതിക്കാനുള്ള അനുവാദം ആര് നൽകി എന്ന ചോദ്യവും  ഉയരുന്നുണ്ട്.