video
play-sharp-fill

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ! കൂടുതല്‍ നികുതി അടച്ചാല്‍ അത് തിരികെ ലഭിക്കുമോ? എങ്കിൽ റീഫണ്ട് കിട്ടാൻ എത്ര സമയം വേണം? അറിയാം വിശദമായി

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ! കൂടുതല്‍ നികുതി അടച്ചാല്‍ അത് തിരികെ ലഭിക്കുമോ? എങ്കിൽ റീഫണ്ട് കിട്ടാൻ എത്ര സമയം വേണം? അറിയാം വിശദമായി

Spread the love

കോട്ടയം: ആദായ നികുതി റീഫണ്ട് എന്നത് നികുതിദായകൻ യഥാർത്ഥത്തില്‍ നല്‍കേണ്ടതിനേക്കാള്‍ കൂടുതല്‍ നികുതി അടച്ചാല്‍ അത് തിരികെ ലഭിക്കുന്നതാണ്.

ടിഡിഎസ്, ടിസിഎസ് തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ പിടിച്ച അധിക പണം റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ തിരികെ ലഭിക്കും. റീഫണ്ട് ലഭിക്കാൻ എത്ര ദിവസമെടുക്കും?

ഒരു നികുതിദായകൻ്റെ നികുതി ബാധ്യത ആദായനികുതി വകുപ്പ് വിലയിരുത്തുമ്പോള്‍, അന്തിമമായി നല്‍കേണ്ട നികുതി കണക്കാക്കുന്നതിന് മുൻപ് ബാധകമായ എല്ലാ കിഴിവുകളും ഇളവുകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഇതിലൂടെ ന്യായവും കൃത്യവുമായ വിലയിരുത്തല്‍ നടത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐടിആർ ഫയല്‍ ചെയ്തതിന് ശേഷം നികുതി റീഫണ്ട് ലഭിക്കാൻ എത്ര സമയമെടുക്കും

റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നികുതിദായകൻ റിട്ടേണ്‍ ഇ-വെരിഫൈ ചെയ്യുന്നതുവരെ നികുതി വകുപ്പ് റീഫണ്ടുകളുടെ പ്രോസസ്സിംഗ് ആരംഭിക്കില്ല. ആദായ നികുതി വകുപ്പിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, നികുതിദായകൻ്റെ അക്കൗണ്ടിലേക്ക് റീഫണ്ട് തുക ക്രെഡിറ്റ് ചെയ്യുന്നതിന് സാധാരണയായി നാലോ അഞ്ചോ ആഴ്ച എടുക്കും.