play-sharp-fill
തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; അപകടത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു; പ്രദേശത്ത് കടുത്ത ജാഗ്രത;  ടാങ്കറിന് വാതക ചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി

തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; അപകടത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു; പ്രദേശത്ത് കടുത്ത ജാഗ്രത; ടാങ്കറിന് വാതക ചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ
കണ്ണൂർ: തലശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. രണ്ടാം റെയില്‍വേ ഗേറ്റിന് സമീപം ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. അപകടത്തില്‍ വളവിനോട് ചേര്‍ന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു.

അതേസമയം, ടാങ്കറില്‍ ചോര്‍ച്ചയുണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ദേശീയപാതയിലേക്ക് കടക്കുന്ന രണ്ടാം റെയില്‍വേ ഗേറ്റിന് സമീപമാണ് ടാങ്കര്‍ മറിഞ്ഞത്. കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.

ടാങ്കര്‍ പ്ലാന്റിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷമാകും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.