
മറയൂർ: കാലില്‍ കയർ കുരുങ്ങി പരിക്കേറ്റ പിടിയാനയ്ക്ക് ചികല്‍സ നല്‍കി.
കാന്തല്ലൂർ വെട്ടുക്കാട്ടിലെ സ്വകാര്യഭൂമിയില്‍ ദിവസങ്ങളോളം കണ്ടിരുന്ന കാട്ടാനക്കൂട്ടത്തില്‍ ഇരുപത് വയസുള്ള പിടിയാന കാലില്‍ കയർ കുരുങ്ങിയ നിലയില്‍ ഗുരുതര പരിക്കോടെ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചികിത്സ നല്‍കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും ഇന്നലെ രാവിലെ പെരടി പള്ളം സ്വകാര്യഭൂമിയില്‍ വച്ച് മയക്ക് വെടിവെച്ച് ചികിത്സ നല്‍കിയത്.
തമിഴ്നാട്ടില്‍ നിന്നും ചിന്നാർ വന്യജീവി സങ്കേതരത്തില്‍ നിന്നും കൂട്ടംകൂട്ടമായി ഇരുപതിലധികം കാട്ടാനകളാണ് മറയൂർ കാന്തല്ലൂർ മേഖലയില്‍ എത്തിയിരിക്കുന്നത് കഴിഞ്ഞ ഒരു മാസമായി കൃഷിയിടങ്ങളിലും മരങ്ങള്‍ക്കിടയിലും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്പടിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലും കയറിയിറങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കാന്തല്ലൂർ മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രണ്ടുപേരാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയില്‍ വെട്ടുകാട് ഭാഗത്ത് തമ്പടിച്ചിരുന്ന നാല് കാട്ടാന കൂട്ടത്തിലെ ഒരു ആനയ്ക്ക് മുൻ കാലിന് പരിക്ക് കണ്ടെത്തിയത്.
കാലില്‍ കയർകുരുങ്ങി ഗുരുതരമായ പരിക്കുകളോടെ കണ്ടതിനെ തുടർന്ന് കോട്ടയം സർക്കിള്‍ സി.സി.എഫ് അരുണിന്റെ നേതൃത്വത്തില്‍ തേക്കടി വൈല്‍ഡ് ലൈഫ് വെറ്റിനറി ഡോ. അനുരാജ്, വയനാട്ടിലെ വൈല്‍ഡ് ലൈഫ് സർജൻ അജേഷ് മോഹൻദാസ് എന്നിവർ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവും ദൗത്യം ഏറ്റെടുത്ത് മയക്ക് വെടിവെച്ച് മണിക്കൂർക്കുള്ളില്‍ ചികിത്സ നല്‍കി.







