
സ്വന്തം ലേഖകൻ
തേനി: തമിഴ്‌നാട് തേനിയിൽ കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ച് അപകടം. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്.
തിരുവാതുക്കൽ മാന്താറ്റിൽ അക്ഷയ് അജേഷ് (മോനായി), ഗോകുൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന വടവാതൂർ സ്വദേശി അനന്തു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ കാർ പൂർണമായും തകർന്നതായാണ് കമ്പത്തു നിന്നും ലഭിക്കുന്ന വിവരം.
കോട്ടയം സ്വദേശികൾ സഞ്ചരിച്ച കാർ തേനിയിലേക്ക് പോകുകയായിരുന്നു. കർണാടക രജിസ്ട്രേഷനിലുള്ള ലോറി കോയമ്പത്തൂരിൽ നിന്ന് തേനിയിലേക്ക് തന്നെ വരികയായിരുന്നു. സംഭവത്തിൽ അല്ലിനഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



