
ഹൃദയാഘാതം ; പ്രശസ്ത തമിഴ് ഹാസ്യതാരം ലൊല്ല് സഭ ശേഷു അന്തരിച്ചു
സ്വന്തം ലേഖകൻ
പ്രശസ്ത തമിഴ് ഹാസ്യതാരം ലൊല്ല് സഭ ശേഷു (60) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
ലക്ഷ്മി നാരായണൻ ശേഷു എന്നാണ് യഥാർത്ഥ പേര്. ലൊല്ല് സഭ എന്ന ജനപ്രിയ കോമഡി ഷോ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം ലൊല്ല് സഭ ശേഷു എന്ന് അറിയപ്പെടാൻ കാരണം. 2002-ൽ ധനുഷ് നായകനായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടൻ സന്താനവുമൊത്തുള്ള തമാശരംഗങ്ങളാണ് ശേഷുവിനെ തമിഴ് സിനിമാലോകത്ത് പ്രസിദ്ധനാക്കിയത്. എ1, ഡിക്കിലൂന, ഗുലു ഗുലു, നായ് ശേഖർ റിട്ടേൺസ്, ദ്രൗപതി, വടക്കുപെട്ടി രാമസാമി എന്നിവയാണ് അഭിനയിച്ചതിൽ ശ്രദ്ധേയമായ ചിത്രങ്ങൾ.
മകൻ അഭിലാഷ് സംവിധാനംചെയ്ത അറോറ എന്ന ഹ്രസ്വചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.
Third Eye News Live
0