
കോട്ടയം നഗരസഭ ഇല്ലിക്കൽ മുനിസിപ്പൽ മൈതാനത്തിന് സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം കോട്ടയം നിയോജകമണ്ഡലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു
കോട്ടയം: കോട്ടയം നഗരസഭ ഇല്ലിക്കൽ മുനിസിപ്പൽ മൈതാനത്തിനോട് ചേർന്ന് നിർമ്മാണം പൂർത്തീകരിച്ച ആസ്പിറേഷണൽ ടോയ്ലറ്റ് വിഭാഗത്തിൽപ്പെടുന്നതും എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടു കൂടിയതും ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതുമായ ടോയ്ലറ്റ് സമുച്ചയത്തിന്റെ പദ്ധതി സമർപ്പണവും ഉദ്ഘാടനവും കോട്ടയം നിയോജകമണ്ഡലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ ബഹുമാന്യയായ മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സന്തോഷ് കുമാർ, ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ മോൾ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ജി രഞ്ജിത്ത്, യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എം ടി സന്തോഷ് കുമാർ, കോട്ടയം ജില്ല ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ലക്ഷ്മി പ്രസാദ് എന്നിവർ ആശംസ അർപ്പിച്ചു.
കോട്ടയത്തിന്റെ വികസന പാതയിൽ യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്നതും ടൂറിസ്റ്റുകൾക്ക് ഒരു വിശ്രമ കേന്ദ്രമായും ഈ വഴിയിടം മാറട്ടെ എന്ന് എംഎൽഎ ആശംസിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്തുത ചടങ്ങിൽ കൗൺസിലർമാരായ ഷീന ബിനു, മോളിക്കുട്ടി, ധന്യ ഗിരീഷ്, ജയമോൾ ജോസഫ്,ഷീല സതീഷ്,സൂസൻ സേവിയർ എന്നവർ സന്നിഹിതരായിരുന്നു.