video
play-sharp-fill

ഡച്ച് പടയോട്ടത്തിന് ഇക്വഡോറിന്‍റെ സമനില ബ്ലോക്ക്; ലോകകപ്പിൽ നിന്ന് പുറത്താക്കുന്ന ആദ്യ ടീം ആയി ഖത്തർ ;ഖത്തറിൽ നിന്ന് തേർഡ് ഐ ന്യൂസ് സ്പെഷ്യൽ സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നെതർലന്‍ഡ്‍സിനെ വിറപ്പിച്ച് സമനിലയില്‍ കുടുക്കി ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോടി ഗ്യാപ്കോയുടെ ഗോളിന് നായകന്‍ എന്നർ വലന്‍സിയയിലൂടെയാണ് ഇക്വഡോർ മറുപടി നല്‍കിയത്. ഈ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തർ ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ഇക്കുറി ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ് ഖത്തർ. ഇക്വഡോർ 3-4-2-1 ശൈലിയിലും നെതർലന്‍ഡ്സ് 3-4-1-2 ഫോർമേഷനിലുമാണ് കളത്തിലെത്തിയത്. ഇരു ടീമുകളുടെയും ആക്രമങ്ങള്‍ കൊണ്ട് സജീവമായിരുന്നു ആദ്യ പകുതി. കിക്കോഫായി ആറാം മിനുറ്റില്‍ തന്നെ കോടി ഗ്യാപ്കോ […]

ഗോൾപിറക്കാതെ മെക്സിക്കോ- പോളണ്ട് മത്സരവും’; ഗോൾരഹിത സമനില.ലെവൻഡോസ്‌കി പോളണ്ടിനെ ചതിച്ചാശാനേ….

TwitterWhatsAppMore ലോകകപ്പിലെ മെക്‌സികോയും പോളണ്ടും തമ്മിലുള്ള ഗ്രൂപ്പ് സി മത്സരവും ഗോള്‍രഹിത സമനിലയിൽ അവസാനിച്ചു. മെക്‌സിക്കോയ്ക്കായിരുന്നു രണ്ടാം പകുതിയിലെയും ആദ്യ പകുതിയിലെയും മേധാവിത്വം പുലർത്തിയത്. എന്നാൽ മെക്‌സിക്കോയ്‌ക്കെതിരെ മുന്നിലെത്താനുള്ള സുവര്‍ണാവസരം 57ാം മിനിറ്റില്‍ പാഴാക്കി പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി. 57ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ രക്ഷപ്പെടുത്തുകയായിരുന്നു. പോളിഷ് വലയിലേക്ക് മെക്‌സിക്കോ ഗോളുകൾക്ക് ലക്ഷ്യമിട്ടിരുന്നു എന്നാൽ ഗോൾകീപ്പറുടെ തകർപ്പൻ സേവിങ്‌സ് അവരെ രക്ഷിക്കുകയായിരുന്നു. 63 ശതമാനവും പന്ത് കൈവശം വച്ചത് മെക്‌സിക്കോയിയിരുന്നു. എന്നാൽ എടുത്തുപറായുന്ന കൗണ്ടർ അറ്റാക്കുകളൊന്നു […]

ഫ്‌ളക്‌സ് കൊണ്ടൊന്നും തീരുന്നില്ല; ലോകകപ്പ് കാണാന്‍ 23 ലക്ഷം കൊടുത്ത് വീടും സ്ഥലവും വാങ്ങി ആരാധകര്‍.മുടങ്ങാതെ എല്ലാവര്‍ക്കും ചേര്‍ന്ന് ലോകകപ്പ് കാണണം. അതിനായി മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകയാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്‌ബോള്‍ ആരാധകര്‍. 17 പേര്‍ ചേര്‍ന്നാണ് വീടും സ്ഥലവും സ്വന്തമാക്കിയത്.

നാടും നഗരവും ഫുട്‌ബോള്‍ മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധയിടങ്ങില്‍ പലതരത്തിലുമുള്ള ആഘോഷങ്ങളാണ് ഈ ദിനങ്ങളില്‍ ഒരുങ്ങുന്നത്. ഫാന്‍ ഫൈറ്റിനും തകര്‍പ്പന്‍ ആഘോഷങ്ങള്‍ക്കുമിടയില്‍ കാല്‍പന്ത് പ്രേമത്തിന് മറ്റൊന്നും തങ്ങള്‍ക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് കൊച്ചിയില്‍ നിന്നുള്ള ഒരു കൂട്ടം ഫുട്‌ബോള്‍ ആരാധകര്‍. ഖത്തറിന്റെ മണ്ണില്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉയര്‍ന്നുതുടങ്ങുന്ന മാജിക് കാണാന്‍ ലക്ഷങ്ങള്‍ മുടക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍. മുടങ്ങാതെ എല്ലാവര്‍ക്കും ചേര്‍ന്ന് ലോകകപ്പ് കാണണം. അതിനായി മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകയാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്‌ബോള്‍ ആരാധകര്‍. 17 പേര്‍ ചേര്‍ന്നാണ് വീടും […]