play-sharp-fill

മരിച്ചെങ്കിലും പെൻഷൻ കൈപ്പറ്റുന്നത് 23 പേർ;അക്കൗണ്ടിലേക്ക് കൈമാറിയത് ഒൻപത് ലക്ഷത്തോളം രൂപ;അയിരൂർ പഞ്ചായത്തിലെ 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന കണക്കുകൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: അയിരൂർ പഞ്ചായത്തിലെ ക്ഷേമപെൻഷൻ ലഭിച്ചുകൊണ്ടിരുന്ന ഗുണഭോക്താക്കളിൽ 23 പേർ മരണമടഞ്ഞിട്ടും അവരുടെ അക്കൗണ്ടിലേക്ക് പിന്നെയും പണം കൈമാറിയതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. 9,07,200 രൂപയാണ് ഇത്തരത്തിൽ അനുവദിച്ചത്. പഞ്ചായത്തിലെ 2021–22 വർഷത്തെ ഓഡിറ്റ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുണഭോക്താവ് നേരത്തെ മരിച്ചിട്ടും വിധവാ പെൻഷൻ ഇനത്തിൽ 51,200 രൂപ അനുവദിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.ആനുകൂല്യം വാങ്ങുന്ന വ്യക്തി മരണമടയുമ്പോൾ പെൻഷൻ പട്ടികയിൽ നിന്നു യഥാസമയം ഒഴിവാക്കാഞ്ഞതിനാലാണ് ഈ അപാകത സംഭവിച്ചത്. സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നയാൾ മരണപ്പെടുകയും ഇക്കാര്യം പ്രസ്തുത പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുമാണെങ്കിൽ […]

ഭർത്താവ് ജീവിച്ചിരിക്കെ വിധവാ പെൻഷൻ വാങ്ങി സി.പി.എം നേതാവിന്റെ ഭാര്യ ; പെൻഷൻ തുക വാങ്ങുന്നത് പുനർവിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി

സ്വന്തം ലേഖകൻ പാലക്കാട് : അർഹതയുള്ളവർ തഴയപ്പെടുമ്പോൾ ഭർത്താവ് ജീവിച്ചിരിക്കെ പെൻഷൻ വാങ്ങി സിപിഎം നേതാവിന്റെ ഭാര്യ. പാലക്കാട് വടകര പഞ്ചായത്തിലെ മൂന്നാം വാർഡിലെ താമസക്കാരിയായ സിപിഎം കോഴിപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയുമായ ധനലക്ഷ്മിയാണ് ഭർത്താവ് ജീവിച്ചിരിക്കെ പെൻഷൻ വാങ്ങുന്നത്. കോഴിപ്പാറ സഹകരണബാങ്കിന്റെ ഭരണസമിതി അംഗമാണ് സുലൈമാൻ. ഇവിടുത്തെ പെൻഷൻ വിതരണ ചുമതല ധനലക്ഷ്മിക്കാണ്. ആദ്യ ഭർത്താവ് മരിച്ച ശേഷമാണ് ധനലക്ഷ്മി സുലൈമാനെ വിവാഹം ചെയ്തത് . 2016 മുതലാണ് ധനലക്ഷ്മി വിധവ പെൻഷൻ വാങ്ങി തുടങ്ങിയത്. എന്നാൽ 2010 ൽ സുലൈമാൻ […]