ശ്രീറാമിനെപ്പോലെ പവറുള്ള വ്യക്തിയല്ല താൻ, സാധാരണക്കാരിയായ എനിക്ക് നാളെ എന്തും സംഭവിക്കാം ; വഫ
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെതിരെ കൂട്ടുപ്രതി വഫ ഫിറോസ് രംഗത്ത്. ശ്രീറാമിനെ പോലെ പവറുള്ള വ്യക്തിയല്ല താനെന്നും, സാധാരണക്കാരിയായ തനിക്ക് നാളെ എന്തും സംഭവിക്കാമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വഫ പറയുന്നു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ താൻ മദ്യപിച്ചിരുന്നില്ലെന്നും വഫയാണ് വാഹനമോടിച്ചതെന്നും ശ്രീറാം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് വഫ രംഗത്തെത്തിയത്. വഫയുടെ വാക്കുകൾ ഇങ്ങനെ ‘താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ പറയുന്നു. ‘അപകടത്തിന് ആറോ […]