വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടന്‍ പാട്ടിലെ മൈന… ഏതോ ജന്മ കല്‍പനയില്‍… കിളിയേ കിളി കിളിയേ…മാനത്തെ മാരിക്കുറുമ്പേ… ഓലഞ്ഞാലി കുരുവീ… ഏഴു സ്വരങ്ങളില്‍ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം; ഇന്ത്യന്‍ സംഗീതത്തിന് പകരംവയ്‌ക്കാനില്ലാത്ത സംഗീത പ്രതിഭ; വേറിട്ട സ്വര മാധുര്യം; താരാട്ട് മുതല്‍ പ്രണയ ഗാനം വരെ വഴങ്ങുന്ന ശബ്‌ദത്തിനുടമ; സംഗീത ലോകത്ത് 50 വര്‍ഷം അതുല്യ ആലാപനത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ വാണിയമ്മ ഇനി ദീപ്‌ത സ്‌മരണ
സ്വന്തം ലേഖകൻ തിരുവനന്തപുരം : മലയാളത്തിൽ പാടിയ ആദ്യത്തെ പാട്ടിലെ ആദ്യത്തെ വരികൾ പോലെയായിരുന്നു മലയാളികൾക്ക് വാണി ജയറാം എന്ന ഗായിക -സൗരയൂഥത്തിൽ വിടർന്ന കല്യാണ സൗഗന്ധികം… 1973ൽ പുറത്തിറങ്ങിയ സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി…’ […]