play-sharp-fill

അതിക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍; ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നതെന്ന് ഹൈക്കോടതി; പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി, വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് സാധ്യത; പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും

സ്വന്തം ലേഖകന്‍ കൊച്ചി: സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ച് വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. പാലക്കാട് പോക്‌സോ കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വാളയാര്‍ കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. വിചാരണയില്‍ വീഴ്ചയുണ്ടെന്നും അതിനാല്‍ വിധി റദ്ദാക്കണമെന്നും സര്‍ക്കാരും നിലപാട് എടുത്തിരുന്നു. അതു കൊണ്ട് തന്നെ പുനര്‍വിചാരണയ്ക്ക് മുമ്പ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഇതിനുള്ള നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. സിബിഐ അന്വേഷണമെന്ന ആവശ്യത്തിനും സാധ്യത കൂടും. ഇതിലും സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകമാകും. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് സമര […]

കോഴിക്കൂടിന് കാവൽ കുറുക്കൻ തന്നെ , വാളയാർ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ

  സ്വന്തം ലേഖിക കോഴിക്കോട്: വാളയാർ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ രാജേഷ്. എന്നാൽ കുട്ടികൾക്ക് എതിരായ ഒരു കുറ്റകൃത്യത്തിൽ പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. വാളയാർ കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇത്തരം കേസുകളിൽ ഹാജരാകാത്ത ആളുകളെയാണ് സി.ഡബ്ല്യു.സി ചെയർമാനായി നിയമിക്കേണ്ടത്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാം […]