വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; ഗാന്ധിജിയുടെ ഓർമ്മകൾ അലയടിച്ച് ഇണ്ടംതുരുത്തിമന
സ്വന്തം ലേഖകൻ വൈക്കം: കേരള നവോത്ഥാന പ്രക്ഷോഭത്തിൻ്റെ ചരിത്ര സ്മാരകങ്ങളിൽ പ്രധാന ഏടാണ് വൈക്കം ക്ഷേത്രത്തിന് സമീപമുള്ള ഇണ്ടംതുരുത്തിമന.വൈക്കം സത്യഗ്രഹ സമരത്തിന്‍റെ ശതാബ്ദി ആഘോഷത്തിന് കേളികൊട്ടുയരുമ്പോള്‍ സത്യഗ്രഹസമര ചരിത്രത്തിന്‍റെ ഭാഗമായ ഇണ്ടംതുരുത്തിമനയിലും സ്മരണകള്‍ ഇരമ്പുന്നു. വൈക്കം സത്യഗ്രഹ സമരത്തിന് ആവേശം പകരാനെത്തിയ മഹാത്മജി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ ഊരാഴ്മ അവകാശമുണ്ടായിരുന്ന ഇണ്ടംതുരുത്തിമനയിലെത്തി കാരണവരായിരുന്ന നീലകണ്ഠന്‍ നമ്പൂതിരിയുമായി ചര്‍ച്ച നടത്തിയതോടെയാണ് ഇണ്ടംതുരുത്തിമന സത്യഗ്രഹ സമരചരിത്രത്തില്‍ ജ്വലിക്കുന്ന ഏടായി മാറിയത്. അധഃസ്ഥിതര്‍ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ നാലു നടകളിലെ നിരത്തുകളിലൂടെ നടക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു സത്യഗ്രഹസമരം. 1925 […]