play-sharp-fill

ആ രാത്രി അരുതാത്തത് സംഭവിച്ചു; കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമെന്നുറപ്പിച്ച് ഫോറന്‍സിക്; വൈഗയെ പുതപ്പില്‍ പൊതിഞ്ഞാണ് സനു കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് സുരക്ഷാ ജീവനക്കാരി; ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെയുടെ നേതൃത്വത്തിലുള്ള സംഘം; 13 വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്

സ്വന്തം ലേഖകന്‍ കൊച്ചി: കാക്കനാട് 13 വയസ്സുകാരി വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇവരുടെ കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. വീട്ടില്‍നിന്ന് മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. പക്ഷേ പിതാവ് സനു മോഹനെ കണ്ടെത്താനാകാത്തതിനാല്‍ ദുരൂഹതയുടെ കുരുക്കഴിക്കാനാകുന്നില്ല. ഫ്‌ലാറ്റിലെ രക്തം ആരുടേതാണെന്നു പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. വൈഗയുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കപ്പെട്ടതിന്റെ പ്രത്യക്ഷ സൂചനകളോ ഇല്ലെന്നും കുട്ടി മുങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫ്‌ലാറ്റിനുള്ളില്‍ പിടിവലി […]