ഉമ്മൻ ചാണ്ടിയുടേത് മതേതരത്വ മുഖം ..! വഹിക്കുന്നത് ജനനായക സ്ഥാനം..! ജാതി മത വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ മാതൃക രാഷ്ട്രീയ നേതാക്കൾ പിന്തുടരണം : കാതോലിക്കാ ബാവ
സ്വന്തം ലേഖകൻ കോട്ടയം : ജാതി മത വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ മാതൃക രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. ലോകമെമ്പാടുമുള്ള ജനതയ്ക്കു മുന്നിൽ ഉമ്മൻ ചാണ്ടിയെന്ന പേര് ആദരണീയമായി മാറിയതിനു കാരണം ജനനായകൻ എന്ന സ്ഥാനം വഹിച്ചതിനാലാണെന്നു അദ്ദേഹം വ്യക്തമാക്കി.പുതുപള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനേക ലക്ഷം ജനങ്ങളുടെ കണ്ണീരൊപ്പാൻ ഉമ്മൻ ചാണ്ടിക്കു […]